അടുത്തത് ആക്ഷന്‍ ത്രില്ലറോ? 'നാനെ വരുവേന്‍' പോസ്റ്ററില്‍ മാസ് ലുക്കില്‍ ധനുഷ്

ആയിരത്തില്‍ ഒരുവന്‍ സിനിമയുടെ രണ്ടാം ഭാഗത്തിന് പിന്നാലെ ധനുഷ്-ശെല്‍വരാഘവന്‍ ടീമിന്റെ അടുത്ത സിനിമയും എത്തുന്നു. “നാനെ വരുവേന്‍” എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. സംവിധായകന്‍ ശെല്‍വരാഘവന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ധനുഷിന്റെ കര്‍ണന്‍ ചിത്രം നിര്‍മ്മിക്കുന്ന കലൈപുലി തനുവാണ് നാനെ വാരുവേനും നിര്‍മ്മിക്കുന്നത്. ആക്ഷന്‍ സിനിമയാകും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവന്‍ ശങ്കര്‍ രാജ സംഗീതവും അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.

സെല്‍വരാഘവന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആയിരത്തില്‍ ഒരുവന്‍. കാര്‍ത്തി നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ധനുഷ് ആണ് നായകനാകുന്നത്. കാര്‍ത്തിക് പകരം ധനുഷ് കേന്ദ്ര കഥാപാത്രമാകുമ്പോള്‍ ആരാധകരുടെ സംശയങ്ങള്‍ ഏറെയാണ്.

Read more

ജഗമേ തന്തിരം ആണ് ധനുഷിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അത്രങ്കി രേ, കര്‍ണന്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റു സിനിമകള്‍. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രങ്ങള്‍ ഉടന്‍ റിലീസിനെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.