നടി നദിയ മൊയ്തു പങ്കുവെച്ച ചിത്രം വൈറല്‍. പുതിയ ഹെയര്‍ സ്റ്റൈലില്‍ കുളിംഗ് ഗ്ലാസ് വച്ചെത്തിയിരിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. “”എന്നെ തന്നെ അതിശയിപ്പിച്ച ചിത്രം”” എന്ന ക്യാപ്ഷനോടെയാണ് നദിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
2018-ല്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രമാണിതെന്നും താരം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. “ഈ ലുക്ക് അടിപൊളിയാണ്”, “വയസ് വെറും അക്കങ്ങള്‍ മാത്രമാണ് വളരെ സുന്ദരിയായിരിക്കുന്നു” എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
https://www.instagram.com/p/CBSyZ5YD3HP/
Read more
ലോക്ക്ഡൗണ്‍ കാലത്ത് തന്റെ പഴയ കാല ചിത്രങ്ങള്‍ നദിയ മൊയ്ദു സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കാറുണ്ട്. 1984-ലാണ് ഫാസില്‍ സംവിധാനം ചെയ്ത “നോക്കെത്താ ദൂരത്ത് കണ്ണും നട്ട്” എന്ന ചിത്രത്തിലൂടെ നദിയ മൊയ്തു അഭിനയരംഗത്ത് എത്തുന്നത്.