ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നടി നദിയ മൊയ്തു. തന്റെ ഹോളി ആഘോഷത്തിന്റെ വീഡിയോയാണ് നദിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഹോളി ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് നദിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
രണ്‍ബിറിന്റെയും ആലിയയുടെയും കവിളില്‍ നദിയ വര്‍ണ്ണപ്പൊടികള്‍ തേക്കുന്നത് വീഡിയോയില്‍ കാണാം. ആയക്കൊപ്പം ഹോളി ആഘോഷം കണ്ടുകൊണ്ട് കുഞ്ഞ് റാഹ നില്‍ക്കുന്നതും വീഡിയോയിലുണ്ട്. മുംബൈയിലാണ് നദിയ കുടുംബത്തോടൊപ്പം താമസിക്കുന്നത്.
View this post on Instagram
1988ല്‍ ഷിരിഷ് ഗോദ്‌ബോലെയെ വിവാഹം ചെയ്ത നദിയ 2007 വരെ വിദേശത്താണ് താമസിച്ചിരുന്നത്. പിന്നീട് 2008ല്‍ ആണ് മുംബൈയില്‍ തിരിച്ചെത്തിയത്. ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘നോക്കത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെയാണ് നദിയ അഭിനയരംഗത്തെത്തുന്നത്.
വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നദിയ 2004 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ യിലൂടെയാണ് തിരിച്ചു വന്നത്. ‘വണ്ടര്‍ വുമണ്‍’ ആണ് അവസാനമായി പുറത്തിറങ്ങിയ നദിയയുടെ മലയാള ചിത്രം.