നാനി നായകനായ ‘ദസറ’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഒരു മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. സിനിമയുടെ അവതരണത്തിനും കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ക്കുമെല്ലാം മികച്ച അഭിപ്രായമാണ് വരുന്നത്.
നാനിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആദ്യ പകുതി തീര്‍ത്തും ആവേശഭരിതമാക്കുമ്പോള്‍ രണ്ടാം പകുതി അല്‍പ്പം പതിഞ്ഞ താളത്തിലാണ് കഥ പറയുന്നത് എന്ന് ചില പ്രേക്ഷകര്‍ കുറിക്കുന്നത്.
SPL TWEET FOR @NameisNani anna
One man show 🥵🥵🥵
Climax action aythe goosebumps literally 🔥🔥🔥#dasara
My rating 3.75/5
Climax kosam inko sari elochu🔥🥵❤💥⚡🤙 pic.twitter.com/CjVaxCXuuy— ChArAn ❤ AA (@pandya_yt) March 30, 2023
നായിക കഥാപാത്രത്തെ അവതരിപ്പിച്ച കീര്‍ത്തി സുരേഷിന്റെ പ്രകടനത്തിനും ഏറെ പ്രശംസ ലഭിക്കുന്നുണ്ട്. ഒപ്പം ഷൈന്‍ ടോം ചാക്കോയുടെ വില്ലന്‍ വേഷത്തിനും പ്രശംസകള്‍ ലഭിക്കുന്നുണ്ട്. ശ്രീകാന്ത് ഒഡെലയാണ് ചിത്രം സംവിധാനം ചെയ്തത്.
#Dasara was an awesome commercial action drama! Nani reinvented himself by playing his most vulnerable character yet. Keerthy Suresh has a great role & had some of the loudest applause in my screening. @odela_srikanth can’t believe this is your DEBUT film man 👏🏾👏🏾👏🏾. pic.twitter.com/8MejPOUkiy
— Ganeshen🌶️ (@Ganeshen5) March 30, 2023
ശ്രീകാന്ത് സിനിമയെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചുവെന്ന് ചിലര്‍ പറയുമ്പോള്‍ കഥയില്‍ പുതുമകള്‍ ഒന്നും തന്നെയില്ലെന്ന് മറുഭാഗം വിമര്‍ശിക്കുന്നുമുണ്ട്. രണ്ടാം പകുതിയില്‍ ചില വലിച്ചുനീട്ടലുകള്‍ ഉണ്ടെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Thanks for the best theatrical experience 🙇 @NameisNani
Okkadu kuda seats lo kurcholeduuu…. @odela_srikanth#Dasara pic.twitter.com/wGuHsx8Q4u
— 🌋 (@nanicultfan) March 30, 2023
കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്ന ആളുകളുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. സായ് കുമാര്‍ ചിത്രത്തിലെ മറ്റൊരു വില്ലന്‍ കഥാപാത്രമാണ്. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
#Dasara – The world created by Odela felt organic & underwhelming at the same time. Nani & the remaining cast had given their best.Santhosh’s bgm was good.Due to poor editing the screenplay felt incoherent so did the character establishment.Overall a decent watch.
3/5 pic.twitter.com/Lq8D9HYIYo
— Radoo (@Chandan_radoo) March 30, 2023
Read more