അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ ജന്മദിനാഘോഷത്തില്‍ തിളങ്ങി നസ്രിയ; വീഡിയോ

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ ജന്മദിനാഘോഷത്തില്‍ തിളങ്ങി നടി നസ്രിയ ഫഹദ്. ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. നസ്രിയയുടെ ഫാന്‍സ് പേജിലാണ് ഈ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും വന്നിരിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയുടെ അടുത്ത സുഹൃത്താണ് നസ്രിയ. ഒരു പോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ച അലീനയുടെയും തന്റെയും ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്. നസ്രിയയുടെ കുടുംബവും അലീനയുടെ അച്ഛനും നിര്‍മ്മാതാവുമായ ആല്‍വിന്‍ ആന്റണിയുമാണ് വീഡിയോയിലുള്ളത്.

https://www.instagram.com/p/CFxNV7_DNJT/

പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം 2015-ലാണ് ആലുവ സ്വദേശിയായ അലീന മേരി ആന്റണിയുടെയും അല്‍ഫോണ്‍സ് പുത്രന്റെയും വിവാഹം. 2016-ലാണ് എഥാന്‍ ജനിക്കുന്നത്. 2018-ലാണ് മകള്‍ ഐയ്‌ന ജനിച്ചത്.

https://www.instagram.com/p/CF1qNGoJral/

Read more

പാട്ട് ആണ് അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ മാസമാണ് ചിത്രം പ്രഖ്യാപിച്ചത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ സംഗീതം ഒരുക്കുന്നതും അല്‍ഫോണ്‍സ് തന്നെയാണ്.