‘വീര സിംഹ റെഡ്ഡി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണയുടെ അടുത്ത ചിത്രമായ ‘എന്‍ബികെ 108’ ന് തുടക്കമായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കുടുംബപ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം അനില്‍ രവിപുടി ആണ്.
ബാലകൃഷ്ണയുടെ മാസ് ഗെറ്റപ്പിലുള്ള രണ്ട് കഥാപാത്രങ്ങളുടെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’ ലുക്കിലാണ് പോസ്റ്ററില്‍ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ കാണാത്ത രണ്ട് ഗെറ്റപ്പിലാണ് ബാലകൃഷ്ണയെ പോസ്റ്ററില്‍ കാണുന്നത്. ‘ഇത്തവണ നിങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറമാണ്’ എന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്.
കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ നായികയായി എത്തുമ്പോള്‍ ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ സ്‌ക്രീന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാഹു ഗരപതിയും ഹരീഷ് പെഡിയും ചിത്രം നിര്‍മ്മിക്കുന്നു. എസ് തമന്‍ തന്നെയാണ് ഇത്തവണയും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Read more
ഛായാഗ്രഹണം സി റാം പ്രസാദ്, എഡിറ്റിംഗ് തമ്മി രാജു, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, സംഘട്ടനം വി വെങ്കട്ട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ എസ് കൃഷ്ണ, പിആര്‍ഒ ശബരി.