''ഭക്ഷണം വാങ്ങാന്‍ പോലും പണമുണ്ടായിരുന്നില്ല, ദിവസങ്ങളോളം പച്ചവെള്ളം മാത്രം''; കണ്ണീരുമായി 'കസബ' നായിക, വീഡിയോ

മമ്മൂട്ടിയുടെ “കസബ” എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമായ നടിയാണ് നേഹ സക്‌സേന. സിനിമയിലേക്ക് എത്തുന്നതിന് മുമ്പുള്ള വേദന നിറഞ്ഞ കുട്ടിക്കാലത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നേഹ. ഒരു അഭിമുഖത്തിലാണ് സിനിമയിലേക്ക് എത്തുന്നതിന് മുമ്പുള്ള കാലത്തെ കുറിച്ച് താരം പറഞ്ഞത്.

നേഹ ജനിക്കുന്നതിന് മുന്നേ അച്ഛന്‍ മരിച്ചിരുന്നു. അമ്മ മാത്രമാണ് നേഹക്കുണ്ടായിരുന്നത്. കുട്ടിക്കാലത്ത് ഭക്ഷണം വാങ്ങാന്‍ പണം ഇല്ലാതെ ദിവസങ്ങളോളം താനും അമ്മയും പച്ചവെള്ളം മാത്രം കുടിച്ച് ജീവിച്ചിട്ടുണ്ടെന്ന് നേഹ വ്യക്തമാക്കി. കണ്ണീരോടെ വീകാരാധീനയായാണ് നേഹ സംസാരിച്ചത്.

മുതിര്‍ന്നപ്പോള്‍ അമ്മക്കെല്ലാം നേടിക്കൊടുക്കണമെന്നായിരുന്നു ആഗ്രഹം. അമ്മ അറിയാതെയാണ് മോഡലിങ്ങിലേക്കെത്തിയതെന്നും നടിയാകുന്നതില്‍ ്മ്മക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും നേഹ പറഞ്ഞു. കുറുക്ക് വഴികളില്‍ കൂടിയല്ല, കഠിനാധ്വാനം ചെയ്താണ് വന്നതെന്നും കഴിഞ്ഞ കാലത്തെ വേദനകളാണ് ഇന്നത്തെ നിലയില്‍ തന്നെ എത്തിച്ചതെന്നും നേഹ പറഞ്ഞു.

Read more