ഒരു പൂവന്‍കോഴിയുടെ പ്രണയം; നേര്‍ച്ചപൂവന്റെ ടൈറ്റില്‍ പോസ്റ്റര്‍

മലര്‍ സിനിമാസും ജോ&ടിജു സിനിമാസും ഒന്നിക്കുന്ന ചിത്രം നേര്‍ച്ചപൂവന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, അനു സിത്താര, ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനീഷ് എന്നീ താരങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്. നവാഗതനായ മനാഫ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ചിത്രകഥയുടെ പ്രതീതി നല്‍കുന്ന മനോഹരമായ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. നേര്‍ച്ചക്കായി കൊണ്ടുവന്ന ഒരു പൂവന്‍കോഴിയും അതുമായി ബന്ധപ്പെട്ട രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിലൂടെ ഒരു പിടി പുതു മുഖങ്ങളും രംഗത്തെത്തുന്നു. വളരെ മികച്ച അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിപിന്‍ ചന്ദ്രനാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഒട്ടേറെ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച 4 മ്യുസിക്കാണ്. മലര്‍ സിനിമാസിന്റെ ബാനറില്‍ സഞ്ജിത ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more