ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ആദ്യ ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ബാഹുബലി 2ഉം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. 2017 എപ്രില്‍ 28 നായിരുന്നു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗം പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോള്‍ ചിത്രത്തിന് മൂന്ന് വയസ് തികയുമ്പോള്‍ ചിത്രത്തിലേക്കുള്ള രാജമൗലിയുടെ ആദ്യ കാസ്റ്റിംഗും ചര്‍ച്ചയാവുകയാണ്.
ബാഹുബലിയായി എസ് എസ് രാജമൗലി ആദ്യം പരിഗണിച്ചത് ബോളിവുഡ് താരം ഹൃത്വിക് റോഷനെയാണ്. എന്നാല്‍ “ജോധ അക്ബറിന്” ശേഷം മറ്റൊരു ചരിത്രാധിഷ്ഠിതമായ സിനിമ ചെയ്യാന്‍ താത്പര്യമില്ലായിരുന്നു ഹൃത്വിക്കിന്. ജോണ്‍ എബ്രഹാമിനെയാണ് ബാഹുബലിയിലെ വില്ലന്‍ ബല്ലാലദേവയായി ആദ്യം സങ്കല്‍പ്പിച്ചത്. എന്നാല്‍ താരം ആദ്യം തന്നെ പ്രോജക്ടിന് “നോ” പറയുകയായിരുന്നു. വിവേക് ഒബറോയിയെയും ഈ വേഷം ചെയ്യാന്‍ രാജമൗലി സമീപിച്ചിരുന്നു പോലും. പിന്നീടാണ് ബോളിവുഡില്‍ ചിത്രം നിര്‍മ്മിക്കാനുള്ള ആലോചന രാജമൗലി ഉപേക്ഷിച്ചതെന്നെന്നാണ് റിപ്പോര്‍ട്ട്.
Read more
ഇത്തരത്തില്‍ കട്ടപ്പയുടെ വേഷത്തിനായി നടന്‍ മോഹന്‍ലാലിനെ രാജമൗലി സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സിനിമയില്‍ കിട്ടിയ സ്‌ക്രീന്‍ ടൈമില്‍ തൃപ്തനല്ലാത്തതിനാല്‍ നോ പറയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ശിവകാമി ദേവിയായി ആദ്യം ശ്രീദേവിയെയാണ് പരിഗണിച്ചത്. എന്നാല്‍ സ്‌ക്രീന്‍ ടൈമും താരത്തിന്റെ പ്രതിഫലത്തുകയുമായി പിന്നണിപ്രവര്‍ത്തകര്‍ക്ക് ഒത്തുപോകാന്‍ സാധിച്ചില്ല. വൈകാതെ കഥാപാത്രം ഭദ്രമായി രമ്യാ കൃഷ്ണനില്‍ എത്തി. ബോളിവുഡില്‍ നിന്ന് സോനം കപൂറിനെ അവന്തികയുടെ വേഷം ചെയ്യാനും നയന്‍താരയെ ദേവസേനയ്ക്കായും രാജമൗലി സമീപിച്ചിരുന്നു.