മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ തെലുങ്ക് റീമേക്കായ’ഗോഡ്ഫാദറി’ന ലഭിക്കുന്നത് മികച്ച പ്രതികരണം. ഗംഭീര മേക്കിങാണ് സിനിമയുടേതെന്നും ലൂസിഫറിന്റെ കഥയുമായും ചിത്രത്തിന് മാറ്റമുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ മലയാളിപ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്ക് പ്രേക്ഷകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന മേക്കിങ് ശൈലിയാണ് ചിത്രത്തിന് ഗുണമായതെന്നാണ് നിരൂപകര്‍ അഭിപ്രായപ്പെടുന്നത്.
Solid adaptation of original Malayalam material 👌🏽#Godfather
Kudos to Mohan Raja and the writing team!
— Chai Bisket (@ChaiBisket) October 5, 2022
ചിരഞ്ജീവിയുടെ സ്‌ക്രീന്‍ പ്രസന്‍സും സല്‍മാന്‍ ഖാന്റ അതിഥിവേഷവും സത്യദേവ് കഞ്ചരണയുടെ വില്ലന്‍ വേഷവുമാണ് സിനിമയുടെ പ്രധാന പ്രത്യേകതകള്‍. ടൊവിനോയുടെ ജതിന്‍ രാംദാസ് എന്ന കഥാപാത്രം തെലുങ്കില്‍ ഇല്ല.
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം. മലയാളത്തില്‍ മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കില്‍ പുനരവതരിപ്പിക്കുന്നത്. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹന്‍രാജ വ്യക്തമാക്കിയിരുന്നു.
No mass dialogues No Dances
But still Megastar @KChiruTweets mesmerized wth his swag
His eyes speak a lot #GodFather is a festive feast for all audience@MusicThaman Love u for the best BGM @jayam_mohanraja for portraying Megastar in a new avatar#Nayanthara @ActorSatyaDev ❤️👌 pic.twitter.com/Q0bqEG3Hot— SKN (Sreenivasa Kumar) (@SKNonline) October 5, 2022
Read more