മടങ്ങി വരവ് ആഘോഷമാക്കി വാണി വിശ്വനാഥ്, ഡബിള്‍ എനര്‍ജിയില്‍ ആറാടി താരം; 'ആളേ പാത്താ' ഗാനം ട്രെന്‍ഡിങ്

എംഎ നിഷാദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ട്രെന്‍ഡിങ് ആകുന്നു. എം ജയചന്ദ്രന്‍ ഈണമൊരുക്കിയ ‘ആളേ പാത്താ’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വാണി വിശ്വനാഥ് ആണ് ഗാനരംഗത്തിലുള്ളത്. വാണിക്കൊപ്പം കിടിലന്‍ ചുവടുകളുമായി നടി ദില്‍ഷ പ്രസന്നയും കൂടെയുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമാണിത്. പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം.കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ സേവന കാലത്ത്, അദ്ദേഹം സ്വന്തം ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് നിഷാദ് ചിത്രത്തിന്റെ കഥ രൂപീകരിച്ചത്.

മുംബൈ, ഹൈദരാബാദ്, വാഗമണ്‍, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുല്‍ നാസര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവര്‍ത്തകനുമായ ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊല കേസിന്റെ ചുരുളുകളുമാണ് ചിത്രത്തിന്റെ പ്രമേയം. നവംബര്‍ 8ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകന്‍, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, ആഭിജ, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍ കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേഷ് പിഷാരടി, ഷഹീന്‍ സിദ്ദിഖ്, കോട്ടയം നസീര്‍, കൈലാഷ്, ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, സായികുമാര്‍, കലാഭവന്‍ നവാസ്, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സിനിമയുടെ ഛായാഗ്രഹണം: വിവേക് മേനോന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, സംഗീതം: എം ജയചന്ദ്രന്‍, പശ്ചാത്തല സംഗീതം: മാര്‍ക്ക് ഡി മൂസ്, ഗാനരചന: പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: ബിനോയ് ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്.

മേക്കപ്പ്: റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍: രമേശ് അമാനത്ത്, വി എഫ് എക്സ്: പിക്ടോറിയല്‍, സ്റ്റില്‍സ്: ഫിറോസ് കെ ജയേഷ്, ത്രില്‍സ്: ഫീനിക്സ് പ്രഭു, ബില്ല ജഗന്‍, കൊറിയോഗ്രാഫര്‍: ബ്രിന്ദ മാസ്റ്റര്‍, ഡിസൈന്‍: യെല്ലോ യൂത്ത്.