നടി പാര്‍വതി നായര്‍ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ ആശ്രിത് ആണ് വരന്‍. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം. ഈയടുത്താണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് തന്റെ പ്രണയത്തെ കുറിച്ച് പാര്‍വതി വെളിപ്പെടുത്തിയത്. മോഡലിങ്ങിലൂടെയാണ് പാര്‍വതി സിനിമയിലെത്തുന്നത്.
വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘പോപ്പിന്‍സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട താരം കന്നഡയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.
At @paro_nair ‘s wedding..
Congratulations to the newly wed @paro_nair and #Aashrith 😍❤️
Wishing you both a happy and long married life! ❤️ pic.twitter.com/5F0UZzcti3
— Ramesh Bala (@rameshlaus) February 10, 2025
അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. വിജയ് നായകനായെത്തിയ ‘ദ ഗോട്ട്’ ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.