വനിത വിജയകുമാറിന്റെ വിവാഹം: ഭര്‍ത്താവ് പീറ്റര്‍ പോളിനെതിരെ പരാതി നല്‍കി ആദ്യ ഭാര്യ

നടി വനിത വിജയകുമാറിന്റെയും പീറ്റര്‍ പോളിന്റെയും വിവാഹത്തിനെതിരെ പരാതി നല്‍കി പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍. താനുമായി വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്നാണ് പരാതി. വടപ്പളനി പോലീസ് സ്റ്റേഷനിലാണ് എലിസബത്ത് പരാതി നല്‍കിയത്. ഏഴ് വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞു ജീവിക്കുകയാണ്.

ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. കഴിഞ്ഞ ദിവസം ചെന്നെയില്‍ വച്ചായിരുന്നു വനിതയുടെയും പീറ്ററിന്റെയും വിവാഹ ചടങ്ങുകള്‍ നടന്നത്. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്ററാണ് പീറ്റര്‍. കുറച്ച് കാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വനിതയുടെ മൂന്നാം വിവാഹമാണിത്. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കള്‍.

Read more

1995-ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലുമെത്തിയിരുന്നു. 1999-ല്‍ ദേവി എന്ന ചിത്രത്തിനു ശേഷം സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്.