'ഇന്നൊരു ടീ സാപ്പിടലാം ഷണ്‍മുഖം'; രജനിയും വിജയ് സേതുപതിയും; പേട്ട ഡിലീറ്റഡ് സീന്‍ ഏറ്റെടുത്ത് ആരാധകര്‍

രജനികാന്ത് ചിത്രം പേട്ടയുടെ ഡെലീറ്റഡ് സീന്‍സ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ രംഗങ്ങള്‍ റിലീസ് ചെയ്തത്.രജനികാന്തും വിജയ് സേതുപതിയും ഉള്‍പ്പെടുന്ന രംഗമാണ് ഇത്. നേരത്തെ ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സിനിമയുടെ പുറത്ത് വിടാത്ത പോസറ്റര്‍ റിലീസ് ചെയ്തിരുന്നു.

2019ലായിരുന്നു പേട്ട റിലീസ് ചെയ്തത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ഒരു പക്കാ മാസ്സ് എന്റര്‍ടെയ്‌നര്‍ ആയിരുന്നു. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചത്.

രജനികാന്തിനും വിജയ് സേതുപതിയ്ക്കും പുറമെ സിമ്രന്‍, തൃഷ, നവാസുദീന്‍ സിദ്ദിഖി, എം. ശശികുമാര്‍, ബോബി സിംഹ, ജെ. മഹേന്ദ്രന്‍, ഗുരു സോമസുന്ദരം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read more