മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 2’ വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുന്നുവെന്ന് റിപ്പോര്‍ട്ട് . ദൃശ്യ വിസ്മയമാണ് ചിത്രം എന്നാണ് രാജ്യത്തെമ്പാടും ലഭിക്കുന്ന പ്രതികരണങ്ങള്‍. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതും. ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗം 100 കോടി ലോകമെമ്പാടു നിന്നുമായി കളക്ഷന്‍ നേടിയിരിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‌നാട്ടില്‍ നിന്ന് റിലീസിന് നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ് എന്നായിരുന്നു റിപ്പോര്‍ട്ട്. കേരളത്തില്‍ വിജയ് ചിത്രം ‘വാരിസി’ന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനില്‍ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഇടംപിടിച്ചിരിക്കുന്നത്
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്‌നത്തിന്റെ ഫ്രെയ്മില്‍. ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
Read more
എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.