കേരളത്തിലും വൻ ഹിറ്റായി പി എസ് 2. സിനിമ ഇറങ്ങി നാല് ദിവസം പിന്നിടുമ്പോൾ തിയേറ്ററുകളിൽ വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം. മലയാള സിനിമകളിൽ പലതും കേരളത്തിൽ ഫ്ലോപ്പ് ആകാറുണ്ടെങ്കിലും ഇതരഭാഷാ ചിത്രങ്ങൾ കേരളത്തിൽ പണം വാരാറുണ്ട്. പൊന്നിയിൻ സെൽവൻ 2 ഉം അതേ വിജയപാതയിലാണെന്നാണ് റിപ്പോർട്ടുകൾ. ഏപ്രില്‍ 28 വെള്ളിയാഴ്ചയാണ് കേരളത്തിൽ സിനിമ റിലീസായത്.
റിലീസ് ദിനത്തില്‍ തന്നെ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 2.82 കോടി ആണ് നേടിയതെന്നാണ് റിപ്പോർട്ടുകൾ. തുടർന്നുള്ള ദിവസങ്ങളിലും പിഎസ് 2 കുതിച്ചുയർന്നു. ശനിയാഴ്ച 2.42 കോടി, ഞായറാഴ്ച 3.05 കോടി, തിങ്കളാഴ്ച 2.35 കോടി എന്നിങ്ങനെയാണ് കളക്ഷന്‍ റിപ്പോർട്ട്. ആദ്യത്തെ നാല് ദിവസങ്ങൾകൊണ്ട് തന്നെ 10.64 കോടി കേരളത്തിൽ നിന്നും നേടിയിരിക്കുകയാണ് പിഎസ് 2.
ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ആഗോളതലത്തില്‍ 200 കോടിയിലധികം നേടിയതായി നിര്‍മാണക്കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചുകഴിഞ്ഞു. റിലീസ് ചെയ്ത ദിനത്തില്‍ ഇന്ത്യയില്‍നിന്ന് മാത്രം 38 കോടിയാണ് ചിത്രം നേടിയത്.
70 വർഷം മുമ്പ് എഴുതിയ കൽക്കി കൃഷ്ണമൂർത്തിയുടെ നോവൽ പരമ്പരയെ അടിസ്ഥാനമാക്കി മണിരത്‌നം ഒരുക്കിയ സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍ 2. 2022 സെപ്റ്റംബർ 30-നാണ് പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം തീയറ്ററുകളിൽ എത്തിയത്. ആഗോളതലത്തിൽ 500 കോടി നേടിയ ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. രണ്ടാം ഭാഗത്തിൽ ഇതിന്റെ മൂന്നിരട്ടി കളക്ഷനും പല റെക്കോഡുകളും ലഭിക്കുമെന്നാണ് പ്രതീക്ഷ.
Over 3.5 million $ grossed in the first weekend! Thank you for the love! #PS2 makes its mark at number 8 at the US weekend box office!#PS2Blockbuster#CholasAreBack#PS2 #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions @RedGiantMovies_ @Tipsofficial… pic.twitter.com/CUJxejflk8
— Lyca Productions (@LycaProductions) May 2, 2023
Read more