ഇന്ത്യൻ സിനിമകളിലെ വൻ വിജയങ്ങളിൽ ഒന്നായിരുന്ന ബാഹുബലിക്ക് ശേഷം നടൻ പ്രഭാസിന്റെ മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. താരത്തിന്റേതായി ‘സലാർ’ തീയറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇതിനിടെ വിഷ്ണു മഞ്ജുവിനൊപ്പം ‘കണ്ണപ്പ’ എന്ന ചിത്രത്തിൽ പ്രഭാസ് എത്തുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്.
സോഷ്യൽ മീഡിയയിൽ വിഷ്ണു പ്രഭാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഇത്തരത്തിലൊരു വാർത്ത പ്രചരിക്കുന്നത്. ചിത്രത്തിൽ പരമശിവന്റെ വേഷമായിരിക്കും താരം അവതരിപ്പിക്കുക എന്ന സൂചനകളാണ് പോസ്റ്റ് തരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് പ്രഭാസിന്റെ നിരവധി ഫാൻ മെയ്ഡ് പോസ്റ്ററുകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
❤️ Har Har Mahadev ❤️ #Kannappa 🔥 https://t.co/GXbSbayFrX
— Vishnu Manchu (@iVishnuManchu) September 10, 2023
#Kannappa എന്ന ഹാഷ്ടാഗിനൊപ്പം ഹർ ഹർ മഹദേവ് എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു മഞ്ജു ചിത്രം പങ്കുവച്ചത്. മുകേഷ് സിംഗ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല.
Read more
പ്രഭാസ് നേരത്തെ ശ്രീരാമനായി എത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തീയറ്ററുകളിൽ എത്തിയതെങ്കിലും പ്രതീക്ഷിച്ച രീതിയിൽ വിജയം കണ്ടില്ല. മാത്രമല്ല ചിത്രത്തിന്റെ തുടക്കം മുതൽ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു.