'നീ എല്ലായ്‌പ്പോഴും ഡാഡയുടെ ഏറ്റവും വലിയ വിജയമായിരിക്കും'; പൃഥ്വിയുടെ അല്ലിക്ക് ഇന്ന് പിറന്നാള്‍

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അംലകൃതയ്ക്ക് ഇന്ന് അഞ്ചാം പിറന്നാള്‍. പൃഥ്വിയും സുപ്രിയയും മകള്‍ക്ക് ഹൃദയസ്പര്‍ശിയായ വാക്കുകളിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. നീ എപ്പോഴും എന്റെ ഏറ്റവും വലിയ വിജയമായിരിക്കുമെന്നാണ് പൃഥ്വി കുറിച്ചത്.

“ജന്മദിനാശംസകള്‍ അല്ലി. എല്ലാ ദിവസവും മമ്മയും ഡാഡയും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. നീ എന്നെന്നും ഞങ്ങളുടെ സൂര്യപ്രകാശമാണ്. നീ എല്ലായ്‌പ്പോഴും ഡാഡയുടെ ഏറ്റവും വലിയ വിജയമായിരിക്കും. PS: എല്ലാ ആശംസകള്‍ക്കും സ്‌നേഹത്തിനും അല്ലി ഒരു വലിയ നന്ദി പറയുന്നു!,”” എന്നാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

https://www.instagram.com/p/B2Is9JdAKBb/?utm_source=ig_web_copy_link

അല്ലിക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍, വേഗത്തില്‍ കടന്നു പോകുന്ന ഈ സമയത്തെ നോക്കി ആശ്ചര്യപ്പെടാതിരിക്കാന്‍ ആകില്ലെന്നും ദയവുള്ളവളായും ശക്തവും സ്വതന്ത്രയും ധീരയുമായ ഒരു പെണ്‍കുട്ടിയായി നീ വളരട്ടെ എന്നുമായിരുന്നു പ്രിയയുടെ ആശംസ കുറിപ്പ്. അല്ലിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഇരുവരുടെയും കുറിപ്പ്.

https://www.instagram.com/p/B2ItQsWJK32/?utm_source=ig_web_copy_link