'വിലായത്ത് ബുദ്ധ' ഓണ്‍ ആണ്, ഇത് ഡബിള്‍ മോഹനനും; ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന സിനിമയായ ‘വിലായത്ത് ബുദ്ധ’യിലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജിന്റെ 40-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. നടന്‍ തന്നെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിടുന്നത്. ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചിയുടെ മരണ ശേഷം അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന സിനിമ പൃഥ്വിരാജ് ഏറ്റെടുക്കുകയായിരുന്നു.

സച്ചിയുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സംവിധായകന്‍ ജയന്‍ നമ്പ്യാര്‍. ജിആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്.

ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അതേസമയം, ജന്മദിനത്തില്‍ ‘സലാര്‍’ സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററും എത്തിയിട്ടുണ്ട്. പ്രശാന്ത് നീല്‍ ചിത്രത്തില്‍ പ്രഭാസിന്റെ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്.

Read more