സിജു വിൽസനെ നായകനാക്കി വിനയൻ ഒരുക്കിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രം പുറത്തെത്തിയതിന് പിന്നാലെ സിജു വിൽസനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഈ അവസരത്തിൽ മുൻവിധികള തിരുത്തി കുറിച്ച സിജുവിനെ കുറിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്‍റണി ജോസഫ് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണ് സിജുവെന്ന് സത്യായിട്ടും തനിക്കറിയില്ലായിരുന്നുവെന്നാണ് അദ്ദേഹം തന്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്.
ജൂഡ് ആന്റണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം;
ഇതൊരല്പം വൈകാരിക പോസ്റ്റാണ്. സിജു വിൽസൻ എന്ന കൂട്ടുകാരന്റെ വളർച്ചയിൽ അവന്റെ നേട്ടത്തിൽ സന്തോഷിക്കുന്ന ഒരു കൂട്ടുകാരന്റെ വാക്കുകൾ. ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു. സിജു ഒരുപാട്പേർക്കു പ്രചോദനമാണ് , സ്വന്തം കൂട്ടുകാർ പോലും തിരിച്ചറിയാതെ പോകുന്ന പക്ഷെ ഒരുപാട് സ്വപ്നങ്ങളും കഴിവുകളുമുള്ള സിനിമ ആഗ്രഹിക്കുന്ന ലക്ഷങ്ങൾക്കുള്ള വഴികാട്ടി. നാളെ ഇന്ത്യൻ സിനിമയിൽ തന്നെ മാർക്കറ്റുള്ള ഒരുഗ്രൻ നടനായി വരട്ടെ അളിയാ. God bless. Thank you Vinayan sir for 19ആം നൂറ്റാണ്ട്.
Read more
സെപ്റ്റംബർ 8ന് തിയറ്ററുകളില്‍ എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മിച്ചത്. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു