ഡോ. രജിത് കുമാര്‍ നായകനാകുന്നു; 'സ്വപ്‌നസുന്ദരി' ഫസ്റ്റ്‌ലുക്ക്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. “സ്വപ്‌നസുന്ദരി” എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്ററാണ് ദീപാവലി ദിനത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്, മീശ പിരിച്ച് കൂളിംഗ് ഗ്ലാസും െബുള്ളറ്റില്‍ ഇരിക്കുന്നതായാണ് രജിത് കുമാറിന്റെ ലുക്ക്.

കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷാജു സി ജോര്‍ജ് ആണ്. സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അജിത് സുകുമാരന്‍, ഹംസകുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണന്‍, ഫെമിന്‍ ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റോയിട്ട-സനൂപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിലാണ് രജിത് കുമാര്‍ മത്സരിച്ചത്. ഏറ്റവും ജനപ്രിയനായയ മത്സരാര്‍ത്ഥി കൂടിയായിരുന്നു അധ്യാപകന്‍ കൂടിയായിരുന്ന രജിത് കുമാര്‍. താരം ഷോയില്‍ നിന്നും പുറത്തായപ്പോള്‍ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് ഉണ്ടായത്.

Read more

മിനിസ്‌ക്രീനിലേക്കും ചുവടുവെച്ചിരിക്കുകയാണ് രജിത് കുമാര്‍. കോമഡി സീരിയലിലാണ് താരം വേഷമിടാന്‍ ഒരുങ്ങുന്നത്. രജിത് കുമാറിന്റെയും സഹതാരം കൃഷ്ണപ്രഭയുടെയും വിവാഹ വേഷത്തിലുള്ള ഫോട്ടോകളും സീരിയല്‍ തുടങ്ങുന്നതിനെ മുന്നെ വൈറലായിരുന്നു.