ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്‌മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച ‘ജയ് ഹോ’ ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി.

അന്തരിച്ച നടി ശ്രീദേവിക്കൊപ്പം കാറില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ച ആര്‍ജിവിയുടെ പോസ്റ്റ് ആണിപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’ എന്ന ക്യാപ്ഷനോടെയാണ് ആര്‍ജിവി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അരികില്‍ സിഗരറ്റ് വലിച്ച് ഇരിക്കുന്ന ആര്‍ജിവിയെയും കാണാം.

എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രമാണ് ആര്‍ജിവി പങ്കുവച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യയില്‍ സൃഷ്ടിച്ചെടുത്ത ചിത്രമാണിത്. ഇത് ശ്രീദേവിയോടുള്ള അനാദരവ് ആണ് എന്ന് പറഞ്ഞു കൊണ്ടാണ് താരത്തിന്റെ ആരാധകര്‍ ഇപ്പോള്‍ രംഗത്തെത്തുന്നത്. ട്രോളുകളും വിമര്‍ശനങ്ങളുമാണ് സംവിധായകനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

RGV posts a morphed pic with Late Sridevi
byu/pardonme_9638 inBollyBlindsNGossip

എന്നാല്‍ തനിക്കെതിരെ എത്തുന്ന വിമര്‍ശനങ്ങളോട് ആര്‍ജിവി ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രീദേവിക്കൊപ്പം മൂന്നോളം സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകനാണ് ആര്‍ജിവി. ഗ്രേറ്റ് റോബറി, ഗോവിന്ദ ഗോവിന്ദ, ഹൈരാന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയത് ആര്‍ജിവിയാണ്.

അതേസമയം, 2018ല്‍ ആണ് ശ്രീദേവി അന്തരിച്ചത്. ദുബായിലെ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബിലാണ് നടിയെ അന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിപി പ്രശ്‌നത്തെ തുടര്‍ന്ന് ബ്ലാക്ക് ഔട്ട് ആതോടെയാണ് അബദ്ധത്തില്‍ ശ്രീദേവി ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ചത് എന്ന് ഭര്‍ത്താവ് ബോണി കപൂര്‍ വെളിപ്പെടുത്തിയിരുന്നു.

Read more