ഈശ്വരാ... ബേസില്‍ ശാപം..; രമ്യ നമ്പീശനും പണി പാളി, 'കൈ കൊടുക്കല്‍' ട്രോള്‍ വീണ്ടും

ഒരു കൈ കൊടുക്കാന്‍ പോയതിന്റെ ട്രോളുകള്‍ ബേസില്‍ ജോസഫിനെ ഇപ്പോഴും വിട്ട് പോയിട്ടില്ല. ഇതേ അബദ്ധം നടന്‍ സുരാജ് വെഞ്ഞാറമൂടിനും സംഭവിച്ചിരുന്നു. ഈ ക്ലബ്ബിലേക്ക് എത്തിയിരിക്കുകയാണ് നടി രമ്യ നമ്പീശനും ഇപ്പോള്‍. ഭാവനയും രമ്യ നമ്പീശനും പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്നുള്ള വീഡിയോയാണ് വൈറലാവുന്നത്.

കൈ കൊടുക്കാന്‍ ശ്രമിക്കുന്ന രമ്യയെ അത് കാണാതെ പോവുന്ന ഒരു ക്രിക്കറ്റ് പ്ലെയറുമാണ് വീഡിയോയില്‍. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ബേസില്‍ യൂണിവേഴ്‌സില്‍ പുതിയ അഡ്മിഷന്‍, ഇത് ഇപ്പോ ഒരു ട്രെന്‍ഡ് ആയി മാറുവാണല്ലോ, ബേസില്‍ ശാപം, ഈശ്വരാ… ഇതിന് ഒരു അവസാനം ഇല്ലേ? എന്നിങ്ങനെയാണ് ചില രസകരമായ കമന്റുകള്‍.

View this post on Instagram

A post shared by CV TV Live (@cvtv_live)

അതേസമയം, സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ആയിരുന്നു ബേസിലിന് അബദ്ധം പറ്റിയത്. ഫാഴ്‌സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും, കാലിക്കറ്റ് എഫ്സിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

സമ്മാനദാന ചടങ്ങിനിടെ, ബേസില്‍ ഒരു കളിക്കാരന് നേരെ കൈ നീട്ടി. എന്നാല്‍ ആ പ്ലെയര്‍ അതുകാണാതെ പൃഥ്വിരാജിന് കൈകൊടുക്കുകയായിരുന്നു. ഇതോടെ ബേസില്‍ ചമ്മി കൈ താഴ്ത്തി. ഇതിന് കര്‍മ്മ ഈസ് ബാക്ക് എന്ന് ടൊവിനോ കമന്റ് ചെയ്തിരുന്നു.

ഒരു വേദിയില്‍ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വീഡിയോയും വൈറലായിരുന്നു. വീഡിയോ വൈറലായതോടെ, ‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്,’ എന്ന കമന്റുമായി സുരാജ് എത്തി. ‘ബേസില്‍ സംഭവത്തിനു ശേഷം ഞാന്‍ ആര്‍ക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോയുടെ മറുപടി.