ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ‘ശക്തിമാന്‍’ സിനിമയാക്കുമെന്ന് സോണി പിക്‌ചേഴ്‌സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് മറ്റ് വിവരങ്ങള്‍ ഒന്നുമുണ്ടായില്ല. ഈ സിനിമ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുമെന്നും രണ്‍വീര്‍ സിംഗ് നായകനാകും എന്നുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ഈ റിപ്പോര്‍ട്ടുകള്‍ സത്യമാകും എന്ന സൂചനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഛായാഗ്രാഹകനായ രവി വര്‍മന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. ബേസില്‍ ജോസഫിനൊപ്പമുള്ള ചിത്രമാണ് രവി വര്‍മന്‍ പങ്കുവച്ചത്. ഈ ചിത്രത്തിന് താഴെ കമന്റുമായി എത്തിയത് രണ്‍വീര്‍ സിംഗും എത്തി.
”മനോഹരം തല, ലവ് യു. ബേസിലിനോടും സ്‌നേഹം. നിങ്ങള്‍ നമ്പര്‍ വണ്‍ ജോഡിയും വലിയവരുമാണ്” എന്നാണ് രണ്‍വീറിന്റെ കമന്റ്. മൂവരും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ച നടത്തിയതിന് പിന്നാലെ എടുത്ത ചിത്രമാണിത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായിരുന്നു ശക്തിമാന്‍. ഈ പരമ്പര ബിഗ് സ്‌ക്രീനിലേക്ക് വീണ്ടുമെത്തുന്നു എന്ന ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് സംവിധാനം ചെയ്യുന്നത് ബേസില്‍ ജോസഫ് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
Read more
‘മിന്നല്‍ മുരളി’യിലൂടെ മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ച സംവിധായകനാണ് ബേസില്‍. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്‍. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍ വിജയമായിരുന്നു.