ബലാത്സംഗം, പ്രക‍ൃതി വിരുദ്ധ പീഡനം ; കങ്കണയുടെ ബോഡി ഗാർഡിനെതിരെ പരാതി, പ്രതികരിക്കാതെ നടി

ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്ന യുവതിയുടെ പരാതിയിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിന്‍റെ ബോഡി ഗാർഡിനെതിരെ കേസ്. കുമാര്‍ ഹെഗ്ഡെ എന്നയാൾക്കെതിരെ മുംബൈ ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോർട്ടുകൾ.  വഞ്ചനാക്കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പരാതിക്കാരിയെ വിദഗ്ധ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Read more

വിഷയത്തിൽ കങ്കണയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.