'ബിഗില്‍' നടി റേബ ഇനി ടൊവീനോയ്‌ക്കൊപ്പം; ഫോറന്‍സിക് ഉടനെത്തും

വിജയ് ചിത്രം ബിഗില്‍ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ മലയാളി താരം റേബ മോണിക്ക ടൊവിനോയ്‌ക്കൊപ്പം വീണ്ടും മോളിവുഡിലേക്കെത്തുകയാണ്.

ടൊവിനോയും മമ്ത മോഹന്‍ദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന “ഫോറന്‍സിക്കി”ല്‍ ആണ് റേബ അഭിനയിക്കുന്നത്. അനസ് ഖാനൊപ്പം “7th ഡേ”യുടെ തിരക്കഥകൃത്ത് അഖില്‍ പോള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് “ഫോറന്‍സിക്”.

Read more

സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവീനോ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള ഫോറന്‍സിക് ലാബും, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റൂട്ടിലെ ഫോറന്‍സിക്ക് റിസര്‍ച്ച് സെന്ററും സന്ദര്‍ശിച്ചിരുന്നത് വാര്‍ത്തായായിരുന്നു.സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്.