ക്രിക്കറ്റ് ആവേശവുമായി 'സച്ചിന്‍' ക്രീസിലേക്ക് ; പുതിയ ടീസര്‍ ഇന്ന് റിലീസ് ചെയ്യും

ക്രിക്കറ്റിനൊടോപ്പം എന്നും ചേര്‍ത്ത് വായിക്കപ്പെടുന്ന പേരാണ് “സച്ചിന്‍”. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ക്രിക്കറ്റ് പശ്ചാത്തലത്തില്‍ സന്തോഷ് നായര്‍ ഒരുക്കുന്ന “സച്ചിന്‍” ജൂലൈ 19ന് ഇന്ത്യയൊട്ടാകെ റിലീസിന് എത്തുകയാണ്. അതേ സമയം ചിത്രത്തിന്‍റെ പുതിയ ടീസര്‍ ഇന്ന് റിലീസ് ചെയ്യും. വൈകിട്ട് ഏഴ് മണിയ്ക്ക് അജു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ രണ്ടാം ടീസര്‍ റിലീസ് ചെയ്യുക.

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജനാണ് നായിക. ചിത്രത്തില്‍ “സച്ചിന്‍” എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്.

Read more

എസ് എല്‍ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍ , ജൂബി നൈനാന്‍ , അപ്പാനി ശരത് , മാലാ പാര്‍വ്വതി, അന്ന രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.