ചേച്ചിയെ കടത്തിവെട്ടി അനുജത്തി.. സായ് പല്ലവിയുടെ സഹോദരി വിവാഹിതയാകുന്നു

സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ‘ചിത്തിര സെവാനം’ എന്ന ചിത്രത്തിലും നിരവധി ഹ്രസ്വ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. പൂജ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് സായ് പല്ലവിയുടെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.

പൂജ പങ്കുവെച്ച വീഡിയോയിയിലുള്ള യുവാവുമായി വിവാഹം ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിനീത് എന്നാണ് യുവാവിന്റെ പേര്. തന്റെ പങ്കാളി എന്നാണ് പൂജ വിനീതിനെ വിശേഷിപ്പിച്ചത്. സായ് പല്ലവിയുടെ അനുജത്തിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍.

പൂജയുടെയും വിനീതിന്റെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് പൂജ വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയിട്ടില്ല.

അതേസമയം, അനുജത്തി വിവാഹിതയാകുന്നു, സായ് പല്ലവിയുടെ വിവാഹം എന്നാണ് പലരും ചോദിക്കുന്നത്. നിലവില്‍ നിരവധി സിനിമകളുമായി തിരക്കിലാണ് സായ് പല്ലവി. ‘എസ്‌കെ 21’, ‘രാമായണ’, ‘തണ്ടേല്‍’ തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവിയുടെതായി പുറത്തിറങ്ങാനുള്ളത്.

View this post on Instagram

A post shared by Pooja Kannan (@poojakannan_97)

Read more