'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ', നായകന്‍ സക്കരിയ, ടൈറ്റില്‍ പോസ്റ്റര്‍ എത്തി

സംവിധായകന്‍ സക്കരിയ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷമിം മൊയ്ദീന്‍ ആണ്. ‘വൈറസ്’, ‘തമാശ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കരിയ അഭിനയിക്കുന്ന ചിത്രമാണിത്.

ഹരിത എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ഷാഫി കോറോത്താണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഛായാഗ്രഹണം. ഷഫീക്കാണ് എഡിറ്റിങ്.

നിഷാദ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ സംഗീതം പകരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നാടോടി, കോസ്റ്റിയൂം ഡിസൈനര്‍-ഇര്‍ഷാദ് ചെറുകുന്ന്

Read more

സൗണ്ട് ഡിസൈന്‍- പി സി വിഷ്ണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിന്റോ വടക്കേക്കര, ആര്‍ട്ട് – ആസീസ് കരുവാരക്കുണ്ട്, വിഎഫ്എക്-എഗ് വൈറ്റ് വിഎഫ്എക്സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.