IPL 2025: വാഷിംഗ്ടൺ സുന്ദറെ തിരികെ കൊണ്ടുവന്ന് രക്ഷിച്ചെടുത്തത് അയാളാണ്, അവൻ ഇല്ലെങ്കിൽ താരം എങ്ങും എത്തില്ലായിരുന്നു: സഞ്ജയ് മഞ്ജരേക്കർ

2025 ലെ ഇന്ത്യൻ പ്രീമിയർ ഇന്നലെ നടന്ന പോരിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് വാഷിംഗ്ടൺ സുന്ദർ ഗുജറാത്ത് ടൈറ്റൻസിൽ അരങ്ങേറ്റം കുറിച്ചത്. മുഹമ്മദ് സിറാജ് (4 വിക്കറ്റ്), പ്രസിദ്ധ് കൃഷ്ണ (2 വിക്കറ്റ്), സായ് കിഷോർ (4 വിക്കറ്റ്) എന്നിവരുടെ മികച്ച പ്രകടനത്താൽ അദ്ദേഹത്തിന് പന്തെറിയാൻ അവസരം ലഭിച്ചില്ല. 20 ഓവറിൽ ആതിഥേയരെ 152/8 എന്ന നിലയിൽ ഹൈദരാബാദിനെ ഒതുക്കാൻ ഗുജറാത്തിനായി. എന്നാൽ മറുപടി ബാറ്റിംഗിൽ ടൈറ്റൻസ് ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ വാഷിംഗ്‌ടൺ രക്ഷകനായി അവതരിച്ചു. 16 റൺസ് മാത്രം ശേഷിക്കെ രണ്ട് വിക്കറ്റുകൾ നഷ്ടമായപ്പോൾ സുന്ദറിനെ നാലാം സ്ഥാനത്തേക്ക് ഉയർത്തിയ ഗുജറാത്ത് തീരുമാനം തെറ്റിയില്ല.

ഒരു ഓവറിൽ 20 റൺസിന് സിമർജീത് സിങ്ങിനെ അടിച്ച് അദ്ദേഹം കളിയിൽ ഗുജറാത്തിനെ തിരികെ കൊണ്ടുവന്നു. 23 പന്തിൽ 5 ഫോറും 2 സിക്സും സഹിതം 49 റൺസാണ് താരം നേടിയത്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം 90 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഗിൽ 43 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. തന്റെ ഇന്നിങ്സിൽ ഗിൽ 9 ബൌണ്ടറികൾ നേടി. എന്തായാലും മികച്ച പ്രകടനത്തിന് പിന്നാലെ വാഷിംഗ്ടൺ സുന്ദറിൻ്റെ കരിയറിൽ ഗൗതം ഗംഭീറിൻ്റെ പങ്ക് മുൻ താരം സഞ്ജയ് മഞ്ജരേക്കർ അനുസ്മരിച്ചു.

ഓൾറൗണ്ടർ ഇന്ത്യൻ ടീമിന്റെ ഭാഗമായി അത്രയൊന്നും കളിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ അദ്ദേഹം ഭാഗമായിരുന്നു. രണ്ട് മത്സരങ്ങളിലെയും പ്രകടനത്തിലൂടെ അദ്ദേഹം എല്ലാവരെയും ആകർഷിച്ചു, കൂടാതെ ഓസ്ട്രേലിയൻ പര്യടനത്തിൽ മൂന്ന് ടെസ്റ്റുകളും കളിച്ചു.

ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ടി20 മത്സരങ്ങളിലും 25 കാരന് അവസരം ലഭിച്ചു. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ടീമിലും ഭാഗം ആയിരുന്നു എങ്കിലും ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല.

“ഗംഭീർ അദ്ദേഹത്തെ തിരികെ കൊണ്ടുവന്ന് ആർ അശ്വിനൊപ്പം കളിച്ചു. ഐപിഎല്ലിലും ടീം ഇന്ത്യയിലും അദ്ദേഹത്തിന്റെ പങ്ക് വലുതാണ് . സൺറൈസേഴ്‌സിനെതിരെ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു, ഗിൽ പോലുള്ള ഒരു കളിക്കാരൻ അവനായി ഡ്രൈവിംഗ് സെറ്റ് ഒഴിഞ്ഞ് കൊടുത്തു. ഗില്ലിനൊപ്പം വാഷി തന്റെ ക്ലാസ് കാണിച്ചു, ”അദ്ദേഹം പറഞ്ഞു.