ദിയ കൃഷ്ണയുടെ ബേബി മൂണ്‍ ഫോട്ടോ ഷൂട്ട് വൈറല്‍. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പണ്‍ നെറ്റ് സ്‌കേര്‍ട്ടുമാണ് ദിയയുടെ ഔട്ട്ഫിറ്റ്. നിറവയറില്‍ കൈവച്ച് മല്‍സ്യകന്യകയുടെ ലുക്കിലാണ് ദിയ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. റിങ് കമ്മലും ബ്രേസ്ലറ്റും മാത്രമാണ് ആക്‌സസറീസ്. ഒപ്പം വേവി ഹെയര്‍ സ്‌റ്റൈലും.
ദിയയുടെയും അശ്വിന്‍ ഗണേഷിന്റെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം. അടുത്തിടെ നടന്ന വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, തനിക്ക് പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹമെന്ന് ദിയ കൃഷ്ണ പറഞ്ഞിരുന്നു.
View this post on Instagram
പെണ്‍കുട്ടിയാണെങ്കില്‍ തന്റെ മിനിയേച്ചര്‍ ഡ്രസുകളൊക്കെ ധരിപ്പിക്കാമല്ലോ, എങ്കിലും ആണായാലും പെണ്ണായാലും കുഴപ്പമില്ല. ആദ്യത്തെ മൂന്ന് മാസം ട്രിപ്പിലായിരുന്നു ഞാന്‍ ജീവിച്ചിരുന്നത്. ഇപ്പോള്‍ ചൂട് മാത്രമാണ് പ്രശ്‌നം, വേറെ കുഴപ്പമൊന്നുമില്ല. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഗര്‍ഭകാല സംബന്ധമായ ബുദ്ധിമുട്ടുകളെല്ലാം മാറിത്തുടങ്ങിയത്.
View this post on Instagram
അതുവരെ മിക്ക ദിവസങ്ങളിലും കരച്ചില്‍ ആയിരുന്നു എന്നും ദിയ മുമ്പ് പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും കുറേയേറെ മാറ്റങ്ങളായിരുന്നു. അതൊന്നും അഡ്ജസ്റ്റ് ചെയ്യാന് പറ്റിയിരുന്നില്ല. ഇനി പഴയത് പോലെയൊരു ജീവിതം പറ്റില്ലേ എന്നൊക്കെ വിചാരിച്ചിരുന്നു എന്നും ദിയ വ്‌ളോഗിലൂടെ പറഞ്ഞിരുന്നു.