പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘സലാർ’ ബോക്സ്ഓഫീസ് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ട് ചിത്രം 500 കോടി കളക്ഷൻ നേടിയിരുന്നു. പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. 625 കോടി രൂപയാണ് ആഗോള ബോക്സ്ഓഫീസ് കളക്ഷനായി സലാർ ഇതുവരെ നേടിയാതെന്നാണ് അണിയറ പ്രവർത്തകർ തന്നെ റിപ്പോർട്ട് ചെയ്യുന്നത്.
𝑲𝒉𝒂𝒏𝒔𝒂𝒂𝒓… 𝑰’𝒎 𝑺𝒐𝒓𝒓𝒚!
Unstoppable #SalaarCeaseFire has crossed a massive ₹ 𝟔𝟐𝟓 𝐂𝐑𝐎𝐑𝐄𝐒 𝐆𝐁𝐎𝐂 (worldwide) 💥#SalaarBoxOfficeStorm #RecordBreakingSalaar #SalaarRulingBoxOffice #Salaar #Prabhas #PrashanthNeel @PrithviOfficial @shrutihaasan… pic.twitter.com/JFgqX99Ojv
— Salaar (@SalaarTheSaga) January 1, 2024
ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് സലാർ. കെജിഎഫ് പോലെതന്നെ ഒരു ഗംഭീര ദൃശ്യ വിരുന്ന് തന്നെയാണ് സലാറിലും പ്രശാന്ത് നീൽ ഒരുക്കിയിട്ടുള്ളത്.
#Salaar WW Box Office
#Prabhas ’ Salaar is inches away from new milestone of ₹700 cr.Day 1 – ₹ 176.52 cr
Day 2 – ₹ 101.39 cr
Day 3 – ₹ 95.24 cr
Day 4… pic.twitter.com/Sl22W5FMKA— Manobala Vijayabalan (@ManobalaV) January 9, 2024
പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് സലാറിന്റെ നിർമാണം. ശ്രുതി ഹാസൻ നായികയായി എത്തിയ സലാർ ഇന്ത്യയിൽ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്.
Read more
ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 400 കോടിക്ക് മുകളിലാണ് സലാറിന്റെ ബഡ്ജറ്റ്. രവി ബസൂർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. ആകെ 2 മണിക്കൂർ 55 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.