നേരിടേണ്ടി വന്ന ബോഡീ ഷെയിമിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തി നടി സമീറ റെഡ്ഢി.ഒരു പരിപാടിയില്‍ അവര്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്.
സമീറ പറയുന്നത്..
ബോഡിഷെയിമിങ്ങിന് ഇരയായിക്കൊണ്ടിരിക്കുന്ന വനിതയാണ് ഞാന്‍. എന്നാല്‍ ഞാനിങ്ങനെയാണെന്ന് അംഗീകരിക്കുന്നതിന് മുന്‍പ് തടി കുറയ്ക്കാന്‍ വേണ്ടി പട്ടിണി കിടന്ന ഒരു കാലമുണ്ടായിരുന്നു. ഗര്‍ഭവും പ്രസവവും ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് എന്നോട് ആരും പറഞ്ഞുതന്നിരുന്നില്ല. ഞാനെപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നത് സിനിമയിലും പരസ്യത്തിലുമൊക്കെ കാണുന്ന ആകാരവടിവുള്ള കൂള്‍ മോം ആകുമെന്നായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല.
എട്ടുമാസത്തോളം എനിക്ക് ബെഡ്‌റെസ്റ്റായിരുന്നു. സിസേറിയനിലൂടെയാണ് മകന്‍ ജനിച്ചത്. ഗര്‍ഭിണിയാകുന്ന സമയത്ത് 72 കിലോയായിരുന്നു എന്റെ ഭാരം. പ്രസവശേഷം അത് 105 കിലോയായി. തടി കൂടിയതോടൊപ്പം ഹോര്‍മോണുകളുടെ ബാലന്‍സും തെറ്റി. പ്രസവാനന്തര വിഷാദമെന്ന അവസ്ഥയാണ് എനിക്കെന്ന് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. സോഷ്യല്‍മീഡിയയും പരസ്യങ്ങളുമെല്ലാം സെക്‌സി അമ്മമാരെക്കുറിച്ച് മാത്രമാണ് പറയുന്നത്. എന്റെ അടുത്ത് കിടക്കുന്ന ഞാന്‍ പ്രസവിച്ച എന്റെ കുഞ്ഞാണെന്ന ഓര്‍മപോലും എനിക്ക് ഇല്ലാതെയായി.
എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചുകൊണ്ടേയിരുന്നു. പ്രസവശേഷം ഒരാഴ്ചയോളം എനിക്കെന്താണ് സംഭവിച്ചതെന്ന് വേര്‍തിരിച്ചെടുക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.വിഷാദത്തില്‍ നിന്നും കരകയറിയ ശേഷം എന്നെ കാത്തിരുന്നത് ബോഡിഷെയിമിങ്ങായിരുന്നു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വാക്കുകള്‍ കൊണ്ട് കുത്തിനോവിച്ചത്. പുറത്തൊക്കെ പോകുമ്പോള്‍ അവര്‍ എന്നോട് വന്ന് നിങ്ങള്‍ സമീറ റെഡ്ഢിയല്ലേ? നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്? എങ്ങനെയാണ് ഇങ്ങനെയായതെന്ന് ചോദിക്കും?
Read more
ഭര്‍ത്താവ് എന്റെ അടുത്ത് വരുന്നത് പോലും ഞാന്‍ വെറുത്തു. എന്നാല്‍ അപ്പോഴൊക്കെയും അദ്ദേഹമെന്നെ ചേര്‍ത്തുപിടിച്ചു. രണ്ടാമതും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ഭയമായിരുന്നു, ഞാന്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപോകുമോയെന്ന്. എന്നാല്‍ അപ്പോഴേക്കും പ്രസവാനന്തരമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവതിയായി. എന്റെ വയറിലുണ്ടായ പാടുകളെ രണ്ട് യുദ്ധങ്ങള്‍ക്ക് സമാനമായ മുറിപ്പാടുകളെന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. സ്ത്രീകള്‍ എന്ന് സ്വയം ഇഷ്ടപ്പെടാന്‍ തുടങ്ങുന്നുവോ, അന്ന് ജീവിതവിജയത്തിലേക്കുള്ള പടവുകള്‍ കയറാന്‍ തുടങ്ങും.