ഗ്ലാമര്‍ വേഷം ധരിച്ചാല്‍ 'ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന അഴിഞ്ഞാട്ടക്കാരിയോ?' സാനിയ ഇയ്യപ്പന്റെ മറുപടി

ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവാറുള്ള താരമാണ് സാനിയ ഇയ്യപ്പന്‍. തനിക്ക് നേരയെത്തുന്ന വിമര്‍ശനങ്ങള്‍ക്ക് താരം മറുപടി കൊടുക്കാറുമുണ്ട്. മാലിദ്വീപ് യാത്രയുടെ ചിത്രങ്ങളാണ് സാനിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.

ബീച്ചില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗ്ലാമര്‍ വേഷങ്ങളിലുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിന് എതിരെയുള്ള മോശം കമന്റുകള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് സാനിയ.

ഐശ്വര്യ റായിയും തബുവും സംസാരിക്കുന്നതായുള്ള ഒരു രംഗം പങ്കുവെച്ചാണ് സാനിയയുടെ മറുപടി. ഒരു സ്ത്രീശരീരം പെട്ടെന്ന് മേനിപ്രദര്‍ശനം നടത്തുന്ന രീതിയില്‍ വസ്ത്രം ധരിച്ചാല്‍ എന്താണ് വിളിക്കുക എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ മറ്റൊരാള്‍ ഉത്തരം പറയുന്ന രീതിയിലുള്ള മീമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

എങ്കില്‍ അവളെ “ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന അഴിഞ്ഞാട്ടക്കാരി” എന്ന് അഭിസംബോധന ചെയ്യുന്ന സമൂഹത്തോടാണ് മറുപടി. ആ വിളി ഒരാളുടെ ഉള്ളിലെ സ്ത്രീവിരുദ്ധതയില്‍ നിന്നും പുറത്തുവരുന്നതാണ്. മറ്റൊരാളുടെ ശരീരം അയാളുടെ സ്വാതന്ത്ര്യമാണ് എന്ന മറുപടിയാണ് സാനിയയ്ക്ക് പറയാനുള്ളത്.

Read more

 ഇതാണ് സാനിയ പോസ്റ്റ് ചെയ്ത മറുപടി