'തൂമ്പാ പണിയെടുത്ത് ക്രിക്കറ്റ് കളിച്ച് സാനിയ അയ്യപ്പന്‍'; ട്രോളര്‍മാര്‍ ഏറ്റെടുത്ത് ഫോട്ടോ ഷൂട്ട്

നടി സാനിയ അയ്യപ്പന്റെ പുത്തന്‍ ഫോട്ടോ ഷൂട്ടിലെ ചിത്രം ട്രോളര്‍മാരുടെ കൈയില്‍ എത്തിയതോടെ ചിത്രങ്ങള്‍ വേറെ ലെവലായിരിക്കുകയാണ്. സാനിയയുടെ പോസിംഗിന് അനുസരിച്ചാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സംഭവം എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എഡിറ്റിംഗിന്റെ പല വേര്‍ഷനും കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ ഒന്ന് ഇതാദ്യമാണെന്നാണ് ട്രോളുകളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയരുന്നത്.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി ബാലതാരമായി അഭിനയിച്ച മലയാളത്തിന്റെ യുവനടിയായ താരമാണ് സാനിയ അയ്യപ്പന്‍. അഭിനയത്തോടൊപ്പം മോഡലിംഗ് രംഗത്തും സാനിയ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം.

ഇടക്കിടെയുള്ള ഫോട്ടോ ഷൂട്ടുകളുടെ ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കു വെയ്ക്കാറുണ്ട്.

Read more