താന്‍ അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് ആരാധകരുമായി പങ്കുവച്ചു കൊണ്ട് നടി സഞ്ജന ഗല്‍റാണി രംഗത്തെത്തിയിരുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ താരം വിവാഹ മോചിതയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് കന്നഡ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഡോക്ടര്‍ അസീസുമായുള്ള സഞ്ജനയുടെ വിവാഹം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹ വേഷത്തോട് സാമ്യമുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന സഞ്ജനയുടെ ചിത്രങ്ങള്‍ വൈറലായതോടെയാണ് റിപ്പോര്‍ട്ടുകള്‍ സജീവമായത്. താരം ആരേയും അറിയിക്കാതെ വിവാഹം കഴിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഡിസംബറില്‍ മയക്കുമരുന്ന് കേസില്‍ ജാമ്യം കിട്ടി പുറത്തെത്തിയപ്പോള്‍ തങ്ങളുടെ വിവാഹ നിശ്ചയം മാത്രമാണ് കഴിഞ്ഞത് എന്നായികരുന്നു സഞ്ജന പറഞ്ഞത്. പിന്നീട് ഡോക്ടേഴ്സ് ദിനത്തിലാണ് താനും അസീസും വിവാഹിതരാണെന്ന് സഞ്ജന അറിയിച്ചത്.
സഞ്ജന അസീസുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജന. തന്നെ കുറിച്ചുള്ള ഇത്തരം അടിസ്ഥാനരഹിതമായ വിവരക്കേടുകള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് താന്‍ സഹിക്കില്ല എന്നാണ് സഞ്ജന പറയുന്നത്.
എന്തുകൊണ്ടാണ് രഹസ്യമായി വിവാഹം കഴിച്ചതെന്ന് സഞ്ജന നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ചടങ്ങായി വിവാഹം നടത്തിയത് എന്നാണ് സഞ്ജന പറഞ്ഞത്. വിവാഹത്തിനായി താന്‍ കരുതി വച്ചിരുന്ന പണം കന്നഡ സിനിമയിലെ ടെക്നീഷ്യന്‍മാര്‍ക്കായി നല്‍കിയതായും നടി വ്യക്തമാക്കിയിരുന്നു.
Read more
ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് സഞ്ജന വെളിപ്പെടുത്തിയത്. വയറ്റില്‍ വളരുന്നത് ആണ്‍കുഞ്ഞാണ് എന്ന ഒരു തോന്നല്‍ തനിക്കുണ്ട്. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ ജോലിയില്‍ തുടരാനാണ് ആഗ്രഹം എന്നും സഞ്ജന പറഞ്ഞിരുന്നു.