'തിങ്കളാഴ്ച നിശ്ചയത്തിന്' ശേഷം 'പദ്മിനി'യുമായി സെന്ന ഹെഗ്ഡെ, നായകന്‍ കുഞ്ചാക്കോ

ഏറേ ശ്രദ്ധേയമായ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

കുഞ്ഞിരാമായണം,എബി,കല്‍ക്കി, കുഞ്ഞെല്‍ദോ എന്ന ചിത്രത്തിനു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ‘കുഞ്ഞിരാമായണം’ ഫെയിം ദീപു പ്രദീപ് എഴുതുന്നു.

‘പദ്മിനി’ എന്ന ടൈറ്റില്‍ കഥാപാത്രമായി കുഞ്ചാക്കോ ബോബന്‍ എത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. ജേക്ക്‌സ് ബിജോയ് ആണ് സംഗീതം.