ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാന്‍ ഭാവന, അടിമുടി ത്രില്ലറുമായി ഷാജി കൈലാസ്; 'ഹണ്ട്' ടീസര്‍

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഭാവന നായികയാകുന്ന ‘ഹണ്ട്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്. ഭയത്തിന്റെ മുള്‍മുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസര്‍.

മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകള്‍ അഴിക്കാനെത്തുന്ന ഭാവനയെ ചിത്രത്തില്‍ കാണാം. കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം.

അതിഥി രവിയുടെ ഡോ. സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍, ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

Read more

ഉര്‍വ്വശി തിയേറ്റേഴ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടത്തിയത്. ചിത്രത്തിന്റെ രചന നിഖില്‍ എസ് ആനന്ദാണ്. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നു. ജാക്‌സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.