മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) തന്റെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തു. ടീമിലെ ഏറ്റവും വലിയ പ്രത്യേകത, ലീഗിൽ ആറ് കിരീടം നേടിയ താരമായ രോഹിത് ശർമ്മയ്ക്ക് ഇടം കിട്ടിയില്ല എന്നതാണ്. രോഹിത്തിന് പകരം ഓൾ റൗണ്ടർ രവിന്ദത ജഡേജ എന്നിവരാണ് ടീമിൽ ഇടം കണ്ടെത്തിയ താരങ്ങൾ.
ഗെയ്ൽ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന എന്നിവരുൾപ്പെടെ മികച്ച ടോപ്പ് ഓർഡർ ആണ് മുൻനിരയിൽ സ്ഥാനം പിടിച്ചത്. എബി ഡിവില്ലിയേഴ്‌സ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡ്വെയ്ൻ ബ്രാവോ എന്നിവർ മധ്യനിരയും ടീമിന്റെ ഫിനിഷിങ് ജോലികളും നോക്കും. ഈ താരങ്ങൾ എല്ലാം ഇന്ത്യൻ പ്രീമിയർ ലീഗിൽ ധാരാളം റെക്കോഡുകൾ സൃഷ്ടിച്ചിട്ടുള്ളവരാണ്.
പേസ് ബൗളർമാരുടെ കാര്യത്തിൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരെ അദ്ദേഹം ഉൾപ്പെടുത്തിയെങ്കിലും അദ്ദേഹം ലസിത് മലിംഗയെ ഒഴിവാക്കി. മുംബൈയ്ക്ക് വേണ്ടി ഈ കാലയളവിൽ തകർപ്പൻ പ്രകടനം നടത്തിയ ഒരു ബൗളറായിരുന്നു മലിംഗ, ചില മത്സരങ്ങളിൽ അദ്ദേഹം ഒറ്റയ്ക്ക് ടീമിനെ വിജയിപ്പിച്ചു. ജഡേജയ്‌ക്കൊപ്പം സ്പിന്നർമാരായി സുനിൽ നരെയ്ൻ, ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ എന്നിവരെയും അദ്ദേഹം ഉൾപ്പെടുത്തി.
ഗെയ്‌ലിന്റെ ടീം ഇങ്ങനെ: ക്രിസ് ഗെയ്ൽ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി (സി & ഡബ്ല്യുകെ), ഡ്വെയ്ൻ ബ്രാവോ, സുനിൽ നരെയ്ൻ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ.