കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ രജിത് കുമാറിന് ആരാധകര്‍ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹമാന്‍.
ഷാന്‍ റഹമാന്റെ കുറിപ്പ് വായിക്കാം
മണ്ടരത്തിന്റെ ഏറ്റവും വലിയ അവസ്ഥയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടത്. മാസ്‌ക് പോലും ധരിക്കാതെ വിയര്‍ത്ത് കുളിച്ച് മഹത്വ്യക്തിക്കൊപ്പം ചിത്രം പകര്‍ത്തുന്നു (അദ്ദേഹം പറയുന്നു മനസ്സ് ശുദ്ധമാണെങ്കില്‍ കൊറോണ വരില്ല എന്ന്. ഗോമൂത്രം കൊറോണയില്‍ നിന്ന് രക്ഷിക്കും എന്ന് പറയുന്നതിന് തുല്യമാണത്). അവിടെ കാണിച്ച നിരുത്തരവാദിത്തപരമായ പ്രവര്‍ത്തിക്ക് നിങ്ങള്‍ എല്ലാവരും ഉത്തരവാദികളാണ്. ഈ പകര്‍ച്ചാവ്യാധിയുടെ ഭീതി ഒഴിയുവരെ നിങ്ങള്‍ക്ക് കാത്തിരിക്കാമായിരുന്നു. ജനക്കൂട്ടം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നമുക്ക് മുന്നില്‍ ഉണ്ട്. തൊട്ടടുത്ത് നില്‍ക്കുന്നയാള്‍ക്ക് കൊറോണയില്ലെന്ന് നിങ്ങള്‍ക്ക് എന്തുറപ്പാണുള്ളത്. ഒരു കൊച്ചു പെണ്‍കുട്ടിയെ ഒക്കത്തേറ്റി ആ വ്യക്തിക്കൊപ്പമുള്ള ഒരു ചിത്രം പകര്‍ത്താനായി തിക്കിത്തിരക്കി നില്‍ക്കുന്ന ഒരു വിഡ്ഢിയായ മനുഷ്യനെയും ഞാന്‍ അവിടെ കണ്ടു. ലോകം മുഴുവന്‍ പകര്‍ച്ചാവ്യാധിയോട് മല്ലിടുമ്പോള്‍ സൂപ്പര്‍താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന നേരത്ത് എന്തുകൊണ്ട് എന്നെ നോക്കിയില്ലെന്ന് ആ കുട്ടി ഒരിക്കല്‍ നിങ്ങളോട് ചോദിക്കും. ഈ മഹത്വ്യക്തി നിങ്ങളുടെ അസുഖം ഭേദപ്പെടുത്തുമോ? നിങ്ങള്‍ അതിനുള്ള ഉത്തരം കണ്ടെത്തിക്കോളൂ, അത് നിങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്- ഷാന്‍ റഹ്മാന്‍ കുറിച്ചു.
Read more
മുന്നറിയിപ്പുകളെ കാറ്റില്‍ പറത്തി രജിത് കുമാറിന് സ്വീകരണം നടത്തിയ സംഭവത്തില്‍ പേരറിയാവുന്ന നാല് പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.