ഹൃത്വിക് റോഷന്‍ തന്നോട് പറഞ്ഞത് ആരാധകനുമായി പങ്കുവെച്ച് ഷാരൂഖ്, വൈറലായി വാക്കുകള്‍

ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജനുവരി 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം 20 ദിവസം കൊണ്ട് 953 കോടി രൂപയാണ് നേടിയിരിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം പുറത്ത് ഇറങ്ങുന്ന എസ്.ആര്‍.കെ ചിത്രമാണിത്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഇടംപിടിക്കുന്നത് ഹൃത്വിക് റോഷനുള്ള നടന്റെ സന്ദേശമാണ്.ആരാധകന്‍ തന്റെ ആഗ്രഹം പങ്കുവെച്ചതിന് പിന്നാലെയായിരുന്നു ഷാരൂഖിന്റെ തുറന്നുപറച്ചില്‍. ട്വിറ്ററിലൂടൊണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്.

ഹൃത്വിക് സാര്‍ ഓണ്‍ലൈനിലുണ്ടല്ലോ അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ടോ? എന്നുളള ആരാധകന്റെ ചോദ്യത്തിനായിരുന്നു മറുപടി. ഫൈറ്ററില്‍ ഹൃത്വിക്കിനെ കാണാന്‍ കാത്തിരിക്കുന്നു… എന്നാണ് ഷാറൂഖ് ഖാന്‍ പറഞ്ഞത്. നടന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്റര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ദീപിക പദുകോണ്‍ ആണ്ചിത്രത്തിലെ നായിക. ജവാനാണ് ആക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാന്‍ ചിത്രം. ജൂണിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.