ലാലേട്ടനും രജനിക്കും മുകളില്‍ സ്വാഗ്.. അറിയാത്തവര്‍ പോലും കൈയടിച്ച് വാഴ്ത്തിയ 'നരസിംഹ'; ശിവരാജ് കുമാറിനെ ഏറ്റെടുത്ത് മലയാളികളും

മാസ് കാ ബാപ് എന്ന് വിളിക്കുന്ന പ്രകടനവുമായി രജനികാന്തും മോഹന്‍ലാലും കളം നിറഞ്ഞപ്പോള്‍, വെറുമൊരു കൈലിമുണ്ടും ടിഷ്യു പേപ്പറുമായി തിയേറ്റര്‍ കുലുങ്ങുന്ന മാസ് പ്രകടനവുമായാണ് ശിവരാജ് കുമാര്‍ ‘ജയിലറി’ല്‍ എത്തിയത്. കന്നഡ താരം ശിവരാജ് കുമാറിനെ അധികം പരിചയമില്ലാത്തവര്‍ പോലും കൈയ്യടിച്ച് വാഴ്ത്തുകയായിരുന്നു.

കര്‍ണാടകയിലെ ഗ്യാംഗ്സ്റ്ററായ നരസിംഹ എന്ന കഥാപാത്രമായാണ് ശിവരാജ് കുമാര്‍ ജയിലറില്‍ എത്തിയത്. ക്ലൈമാക്‌സില്‍ തിയേറ്ററില്‍ ആവേശത്തിരയിളക്കവുമായാണ് താരത്തിന്റെ എന്‍ട്രി. കേരളത്തില്‍ പോലും ശിവരാജ് കുമാറിന്റെ ഈ രംഗത്തിന് വമ്പന്‍ പ്രതികരണമാണ് ലഭിച്ചത്.

No description available.

കഴിഞ്ഞ 36 വര്‍ഷമായി കന്നഡ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. കന്നഡയിലെ പ്രശസ്ത താരം രാജ്കുമാറിന്റെ മകനായ ശിവരാജ് കുമാര്‍, നിര്‍മാതാവ് രാഘവേന്ദ്ര, അന്തരിച്ച താരം പുനീത് രാജ്കുമാര്‍ എന്നിവരുടെ സഹോദരനാണ്.

No description available.

”ആദ്യ തമിഴ് സിനിമയില്‍ സ്വപ്‌നതുല്യമായ സ്വീകരണമാണ് ശിവരാജ് കുമാറിന് ലഭിച്ചിരിക്കുന്നത്”, ”ലാലേട്ടനും രജനിക്കും മുകളില്‍ സ്വാഗ് വെറും ലുക്കും നോട്ടവും കൊണ്ട് കാഴ്ചക്കാരന് പ്രതിഫലിപ്പിക്കാന്‍ സാധിച്ചത് ഈ മുതലിനാണ്”, ”ലുങ്കി ഉടുത്ത് ഡാര്‍ക് ഷര്‍ട്ടും ഇട്ട് സ്ലോ മോഷനില്‍ ഉള്ള നടത്തം തന്നെ മാസ്” എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ചില പ്രതികരണങ്ങള്‍.

No description available.