മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ പ്രധാനിയാണ് സിത്താര കൃഷ്‍ണകുമാർ. സിത്താരയ്ക്കൊപ്പം തന്നെ മകൾ സാവൻ ഋതുവും മലയാളികളുടെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ കുഞ്ഞ് സായുവിന് ജന്മദിനം ആശംസിച്ചുകൊണ്ട് സിത്താര പങ്കുവച്ച കുറുപ്പാണ് സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമാവുന്നത്. കുഞ്ഞുമണി എന്ന് വിളിച്ചാണ് കുറിപ്പ് തുടങ്ങുന്നത്.
കുഞ്ഞുമണി, നിന്നോട് ചിലത് പറയുകയാണ്. നീ ഒരു വർഷം കൂടി വലുതായി. അതുപോലെ നിന്റെ ഹൃദയവും. അത് സ്‍നേഹം കൊണ്ടു നിറയ്ക്കുക. നീ എത്രത്തോളം സ്‍നേഹിക്കുന്നുവോ അത്രയധികം നീ സുന്ദരിയാകും. അത്രത്തോളം നീ ആത്മവിശ്വാസം നേടും.
കൂടുതൽ കരുത്തയാകും. സ്‍നേഹിക്കുന്നതിലും ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിലും സ്‍നേഹിക്കപ്പടുന്നതിലും നീ സന്തോഷം കണ്ടെത്തുക, സായുവിന് ജന്മദിന ആശംസകൾ എന്നാണ് സിത്താര കൃഷ്‍ണകുമാർ എഴുതിയിരിക്കുന്നത്.
Read more
ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് സിത്താര ചലച്ചിത്രപിന്നണി ഗാന രംഗത്തെത്തിയത്. തുടർന്ന് മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കാൻ സിത്താരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.