ആരാധകര്‍ ആകാംക്ഷയോടെ മഡോണി അശ്വിന്‍ ഒരുക്കുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം മാവീരനായി കാത്തിരിക്കുകയാണ്. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. അതേസമയം, ട്വിറ്ററില്‍ നിന്ന് താന്‍ തല്‍ക്കാലം ഇടവേളയെടുക്കുന്നതായി ശിവകാര്‍ത്തികേയന്‍ പ്രഖ്യാപിച്ചതാണ് റിപ്പോര്‍ട്ട്.
My dear brothers and sisters,
I am taking a break from twitter for a while.
Take care, and i will be back soon 👍😊P.S: All updates on the films will be shared here by my team. pic.twitter.com/Nf4fdqXRTy
— Sivakarthikeyan (@Siva_Kartikeyan) April 30, 2023
കുറച്ചു നാളത്തേയ്ക്ക് താന്‍ ട്വിറ്ററില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നാണ് നടന്‍ ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കിയത്. വളരെ പെട്ടെന്നും തന്നെ താന്‍ തിരിച്ചെത്തുമെന്നും ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കി. സിനിമ സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി അപ്‌ഡേറ്റ് ചെയ്യുക തനിക്കൊപ്പമുള്ള ആള്‍ക്കാരായിരിക്കുമെന്നും ശിവകാര്‍ത്തികേയന്‍ കുറിച്ചു.
ശിവകാര്‍ത്തികേയന്‍ നായകനായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം ‘പ്രിന്‍സ്’ ആണ്. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിന്‍സ്’ എത്തിയത്.
ശ്രീ വെങ്കടേശ്വരന്‍ സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിന്‍സ്’ നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ‘പ്രിന്‍സ്’ എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയായിരുന്നു നായിക.
Read more
ഇന്ത്യന്‍ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നടരാജന്‍ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയന്‍ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജന്‍ തമിഴ്‌നാട് ക്രിക്കറ്റ് താരമാണ്.