കോവിഡ് രണ്ടാം തരംഗത്തിന് ശേഷം പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിച്ച് ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’. തമിഴ് സിനിമാ വ്യവസായത്തിന് ആശ്വാസം പകര്‍ന്നിരിക്കുകയാണ് ചിത്രത്തിന്റെ ആദ്യ ദിനത്തിലെ തിരക്ക്. റിലീസ് ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ആദ്യ ദിനം തന്നെ ചിത്രം ഹൗസ്ഫുള്‍ ആയി ഓടുന്ന വാര്‍ത്തകളാണ് പുറത്തു വന്നിരിക്കുന്നത്.
പത്തു കോടി കളക്ഷന്‍ ആണ് ആദ്യ ദിവസം തന്നെ ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ‘വരുണ്‍ ഡോക്ടര്‍’ എന്ന പേരിലാണ് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്തിരിക്കുന്നത്.
#Doctor gave us the best laughter medicine in these covid-times. Hats off to Director @Nelsondilpkumar for making everyone ROFL. Thanks to @Siva_Kartikeyan , @anirudhofficial and the whole team for this family entertainer! Happy to see the theatrical experience is back💥💥💥
— Shankar Shanmugham (@shankarshanmugh) October 9, 2021
സിനിമകള്‍ പൊതുവെ തയ്യാറാവാത്ത ശനിയാഴ്ച റിലീസിന് തിരഞ്ഞെടുത്ത നിര്‍മ്മാതാക്കളുടെ തീരുമാനത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം ആശങ്കകളെയൊക്കെ അസ്ഥാനത്താക്കുന്ന പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നടത്തുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെ റിലീസ് നീണ്ട റിലീസുകളില്‍ ഒന്നായിരുന്നു ഡോക്ടര്‍. പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്‌സാണ്ടര്‍, റെഡിന്‍ കിങ്‌സ്‌ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്മണ്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Growth of #Sivakarthikeyan is unbelievable.. .🔥🔥🔥
Tirupur sri Sakthi cinemas allocated major no of screens for #Doctor nd the tickets sales are on 🔥🔥🔥…. pic.twitter.com/G8jIwUvDWs— pavithran (@pavi794) October 8, 2021
Read more
ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നയന്‍താരയുടെ ‘കോലമാവ് കോകില’ ഒരുക്കിയ നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് സംവിധാനം. വിജയ്‌യുടെ പുതിയ ചിത്രം ‘ബീസ്റ്റ്’ സംവിധാനം ചെയ്യുന്നതും നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്.