'വാതുക്കല്‍ വെള്ളരിപ്രാവ്'; സൂഫിയും സുജാതയിലെ ഗാനം, മെയ്ക്കിംഗ് വീഡിയോ

കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജയസൂര്യ ചിത്രം “സൂഫിയും സുജാതയും” ഒടിടി റിലീസിനെരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ “വാതുക്കല്‍ വെള്ളരിപ്രാവ്” എന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. ഒരു ഗാനത്തിന് സംഗീതം പകരുന്ന വേറിട്ട മെയ്ക്കിംഗ് വീഡിയോയാണിത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയ കഥയാണ് സ്‌ക്രീനിലെത്തിക്കുന്നത് എന്നാണ് സൂചന.

അദിതി റാവുവാണ് ചിത്രത്തില്‍ നായികയാവുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Read more