'എബ്രഹാം സാറേ ഒരു പണി വരുന്നുണ്ടല്ലോ..'; സൗബിന്റെ 'കള്ളന്‍ ഡിസൂസ', ട്രെയ്‌ലര്‍

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘കള്ളന്‍ ഡിസൂസ’യുടെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രത്തില്‍ പൊലീസ് ആയാണ് ദിലീഷ് പോത്തന്‍ വേഷമിടുന്നത്. സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, അപര്‍ണ നായര്‍, വിനോദ് കോവൂര്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, കൃഷ്ണകുമാര്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ജിത്തു കെ. ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 27ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം ‘ചാര്‍ളി’യിലെ ഒരു കഥാപാത്രമായിരുന്നു സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച സുനിക്കുട്ടന്‍ കള്ളന്‍ ഡിസൂസ.

ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കള്ളന്‍ ഡിസൂസ ടൈറ്റില്‍ കഥാപാത്രമാകുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നത്. സജീര്‍ ബാബയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ ചാലില്‍, എഡിറ്റിംഗ് റിസ്സല്‍ ജയ്‌നി, സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ്മ.

പശ്ചാത്തല സംഗീതം കൈലാഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷൈനു ചന്ദ്രന്‍, സിലക്‌സ് എബ്രഹാം, സനല്‍ വി ദേവന്‍, കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍, ആക്ഷന്‍ കൊറിയോഗ്രഫി മാഫിയ ശശി, സൗണ്ട് മിക്‌സിംഗ് വിപിന്‍ നായര്‍, പബ്ലിസിറ്റി ഡിസൈന്‍സ് സജേഷ് പാലായ്.

Read more