സൗഭാഗ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍ അര്‍ജുന്‍- ചിത്രങ്ങള്‍

സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റെയും രാജാറാമിന്റെയും മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അര്‍ജുന്‍ സോമശേഖര്‍ ആണ് വരന്‍. സൗഭാഗ്യ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സൗഭാഗ്യയ്‌ക്കൊപ്പം ടിക് ടോക് വീഡിയോകളിലൂടെ സുപരിചിതനാണ് അര്‍ജുനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഡബ്സ്മാഷ് വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

അടുത്തിടെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സൗഭാഗ്യ വിവാഹത്തിന്റെ സൂചന നല്‍കിയിരുന്നു. “എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്നം കിട്ടി” എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവച്ചത്.

https://www.instagram.com/p/B7TJikzABw2/?utm_source=ig_web_copy_link

https://www.instagram.com/p/B7TJcPug5OX/?utm_source=ig_web_copy_link

Read more

മലയാള സിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശി സുഭ ലക്ഷ്മിയുടെ ചെറുമകള്‍ കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം എപ്പോഴാണെന്നുള്ള വിവരം വെളിപ്പെടുത്തിയിട്ടില്ല.