അമ്മയ്ക്ക് കുറച്ചു ദിവസം സംസാരിക്കാന്‍ കഴിയില്ല, ഭക്ഷണം ട്യൂബിട്ട് കൊടുക്കേണ്ടി വരുമോ എന്ന് ഭയന്നിരുന്നു: സൗഭാഗ്യ

സര്‍ജറി കഴിഞ്ഞ് അമ്മ താര കല്യാണ്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ വിശേഷം പങ്കുവച്ച് അഭിനേത്രിയും നടിയുമായ സൗഭാഗ്യ. സര്‍ജറിക്ക് ശേഷം അമ്മയ്ക്ക് സംസാരിക്കാന്‍ ആയിട്ടില്ല. വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ ഭക്ഷണം ട്യൂബിട്ട് കൊടുക്കേണ്ടി വരുമോ എന്ന് ഭയന്നിരുന്നു, എന്നാല്‍ കുഴപ്പമില്ലായിരുന്നു എന്നാണ് സൗഭാഗ്യ പറയുന്നത്.

അമ്മയെ സര്‍ജറിയ്ക്ക് കൊണ്ടു പോയപ്പോഴാണ് പുറത്ത് നില്‍ക്കുന്നവരുടെ ടെന്‍ഷന്‍ എത്രമാത്രം ആണെന്ന് മനസിലാവുന്നത്. ഒരു കൈയ്യില്‍ കുഞ്ഞിനെയും പിടിച്ചുകൊണ്ട് അമ്മയുടെ സര്‍ജറിയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യുക എന്നത് അല്‍പം ടാസ്‌ക് ആയിരുന്നു.

അതിനെക്കാള്‍ വേദന അമ്മയെ കുറിച്ചോര്‍ത്തായിരുന്നു. വാര്‍ഡിലേക്ക് മാറ്റിയെങ്കിലും അമ്മയ്ക്ക് സംസാരിക്കാന്‍ ആയിട്ടില്ല. ഡോക്ടര്‍മാരും നഴ്സുമാരും എല്ലാം വളരെ നന്നായി കെയര്‍ ചെയ്യുന്നുണ്ട്. ഫിസിയോ തെറാപ്പിയോക്കെ ചെയ്യുന്നുണ്ട്.

മരുന്നിന്റെ സെഡേഷന്‍ ഒക്കെ മാറുന്നതിനാല്‍ വളരെ അധികം വേദനയുള്ള ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഭക്ഷണം ട്യൂബിട്ട് കൊടുക്കേണ്ടി വരുമോ എന്നത് വലിയ ടെന്‍ഷന്‍ ആയിരുന്നു. ഭാഗ്യവശാല്‍ അത് വേണ്ടി വന്നില്ല. വെള്ളം പോലെയുള്ളതൊക്കെ അമ്മ പതിയെ കഴിക്കുന്നുണ്ട്.

Read more

വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ അടുത്ത ദിവസം തന്നെ ഡോക്ടര്‍മാര്‍ അമ്മയോട് കുളിക്കാന്‍ പറഞ്ഞു. സ്റ്റിച്ച് എല്ലാം വച്ചുകൊണ്ട് തന്നെ കുളിച്ചു. രക്തം കളയാനായി വച്ച ട്യൂബ് എല്ലാം മാറ്റി എന്ന് സൗഭാഗ്യ പറഞ്ഞു. ഡിസ്ചാര്‍ജ്ജ് ആയി വീട്ടിലെത്തിയതും സൗഭാഗ്യ പങ്കുവച്ച വീഡിയോയില്‍ കാണിക്കുന്നുണ്ട്.