സെന്‍സര്‍ ചെയ്ത സിനിമകൾ വീണ്ടും പരിശോധിക്കാന്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന് വ്യാപകമായ അധികാരം നല്‍കുന്ന തരത്തില്‍ രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു.
സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനാണ് നടപടി. ബില്ലിന്റെ കരട് തയാറാക്കി. കരടിന്‍മേല്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം.
Read more
കാണികളുടെ പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗ് ഏര്‍പ്പെടുത്തും. എന്നതാണ് നിയമത്തിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. യു/എ 7+, യു/എ 13+ , യു/എ 16+ എന്നിങ്ങനെ തിരിക്കാനാണ് ശുപാര്‍ശ. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും വിധേയമാക്കുന്നതുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന വിധത്തിലാണ് കരട് ബില്ല്.